ദോഹ: മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി നൂതനവും ആകര്‍ഷകവുമാണെന്നും ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ ബാക്കര്‍ ടില്ലി ഖത്തര്‍ സിഇഒയുമായ രാജേഷ് മേനോന് അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് ബിസിനസിനും നെറ്റ് വര്‍ക്ക് പ്രധാനമാണ്. ......
അരീക്കോട് പ്രവാസി അസോസിയേഷൻ ഖത്തർ 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമീർ ഷാജി ആലുക്കൽ പ്രസിഡന്റ് ആയും, ഹാഷിം കുന്നൻ സെക്രട്ടറി ആയും, സജീർ കൊല്ലത്തൊടിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി അബ്ദുൽ നാസർ മാട്ടുമ്മൽ, ആഷിഖ് കാഞ്ഞിരാല, ഷഹന ഷബീർ (വൈസ് പ്രസിഡന്റുമാർ) ജിഷാദ് ചേലക്കോടൻ, നസീഫ് സനീൽ, ഷബീർ തയ്യിൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി അജ്മൽ അരീക്കോട്,ജഹ്ഫർ കൊല്ലത്തൊടി, അബ്ദുൽ നാസർ അൽ നാസ്, Dr. ......
ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷൻ (DJWE) 2025-ലെ ഇന്ത്യ പവലിയൻ ആഭരണങ്ങളുടെ കര കൗശല മികവിനാൽ ശ്രദ്ധ ആകർഷിക്കുന്നു, ഇന്ത്യയുടെ സമ്പന്നമായ ആഭരണ കരകൗശല വൈദഗ്ധ്യം എടുത്തുകാണിക്കുന്നു. ജനുവരി 30-ന് ആരംഭിച്ച് ഫെബ്രുവരി 5 വരെ ദോഹ എക്സിബിഷൻ & കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന പ്രദർശനത്തിൽ, പാരമ്പര്യം, കലാവൈഭവം, ആധുനിക ഡിസൈനുകൾ എന്നിവ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ചില ആഭരണശാലകൾ ഉൾപ്പെടുന്നു.
ഈ വർഷം, ഇന്ത്യ പവലിയനിൽ 18 ബൂത്തുകളിലായി 15 പ്രദർശകർ ആതിഥേയത്വം വഹിക്കുന്നു, പ്ലെയിൻ ഗോൾഡ്, ഡയമണ്ട്, വിലയേറിയ കല്ലുകൾ പതിച്ച ആഭരണങ്ങളുടെ അതിശയകരമായ ശേഖരം അവതരിപ്പിക്കുന്നു. ......

ദോഹ : ഖത്തറിൽ സന്ദർശനത്തിന് എത്തിയ അരയാകൂൽ തായെ മഹല്ല് ഭാരവാഹികളായ പ്രസിഡന്റ് മുഹമ്മദ് ഹാജി ചിറകുനി, ജനറൽ സെക്രട്ടറി ഹമീദ് ഹാജി ആനാറത്ത്, ട്രഷറർ ഹമീദ് ഹാജി താനിയുള്ളതിൽ സെക്രട്ടറി റാബിത്ത് കൊറോത്ത് എന്നിവർക്ക് സംയുക്ത മഹല്ല് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ -അത്ത് ഖത്തർ ചാപ്റ്റർ അരോമ ദർബാർ ഹാൾ ഹിലാൽ വെച്ച് സ്വീകരണം നൽകി.
വി എം ജെ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നാസർ നീലിമയുടെ അദ്ദ്യക്ഷതയിൽ ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ഉത്ഘാടനം ചെയ്ത്.
അഥിതികൾക്ക് വി എം ജെ പ്രസിഡന്റ് നാസർ നീലിമ,ഉപദേശക സമിതി വൈസ് ചെയർമാൻമാരായ അബ്ദുൽ ലത്തീഫ് തിരുവോത്ത്, കെ പി ഇബ്രാഹിം, ഇബ്രാഹിം കക്കുളങ്ങര വി എം ജെ കമ്മിറ്റിയുടെ സ്നേഹോപഹാരങ്ങൾ നൽകി..
തുടർന്നു മുഹമ്മദ് ഹാജി ചിറകുനി, ഹമീദ് ഹാജി ആനാറത്ത്, ഹമീദ് ഹാജി താനിയുള്ളതിൽ സംസാരിച്ചു. വി എം ജെ കമ്മ്റ്റിയുക്കുവേണ്ടി അബ്ദുൽ ലത്തീഫ് തിരുവോത്ത് ആശംസ പ്രസംഗം നടത്തി.
ഖത്തറിലെ മുൻകാല പ്രവാസിയും
1981 ലെ വിഎംജെ എക്സിക്യൂട്ടീവ് മെമ്പറും റയ്യാൻ സ്പോർട്സ് ക്ലബ്ബ്, ദേശിയ ബോളിബോൾ പ്ലയർ, ബ്രാദേയ്സ് വില്ല്യാപള്ളിയുടെ അമരക്കാരൻ എന്നി നിലയിലെ അതുല്യ പ്രതിഭ കല്ലുള്ളത്തിൽ ഇബ്രാഹിം എന്നവരുടെ പേരിൽ അനുശോചനം വി എം ജെ കമ്മിറ്റിയുക്കു വേണ്ടി സെക്രട്ടറി നൗഫൽ തട്ടാന്റെവിട അവധരിപിച്ചു.
ഭരണ സമിതി മെമ്പർമാർ സ്വയം പരിചയപെടൽ നടത്തി. ......
ദോഹ. മുൻ ദീർഘ കാല ഖത്തർ പ്രവാസി തലശ്ശേരി ചൊക്ലി യിലെ ഓളവിളം സ്വദേശി ഓ അബൂബക്കർ ഹാജി അഫ്ല നാട്ടിൽ മരണപ്പെട്ടു ഏതാനും വർഷങ്ങൾ മുമ്പാണ് ഖത്തർ വിട്ടു പോയത് ഖത്തർ കെഎംസിസി യുടെ സജീവ പ്രവർത്തകൻ ആയിരുന്നു. ......
ദോഹ: കെഎംസിസി ഖത്തർ നവോത്സവ് 2K24കായിക മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിലാണ് കളി സംഘടിപ്പിച്ചത് .കാസറകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂർ അൽഖോർ ഏരിയ സൗത്ത് സോൺ തുടങ്ങി വിവിധ ജില്ലാ ഏരിയ കളിൽ നിന്നായി ഒമ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ......
2025-26 ലെ യൂണിയൻ ബജറ്റ് ഹ്രസ്വകാല ഉപഭോഗം വർധിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഹോൽഡിങ്സ് എം ഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
മധ്യവർഗ ചെലവ് വർദ്ധിപ്പിക്കുന്നതിനുള്ള നേരിട്ടുള്ള നീക്കമെന്ന നിലയിൽ ₹12 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി എടുത്തുകളയാനുള്ള തീരുമാനം കൂടുതൽ ഉപഭോഗം വർധിപ്പിക്കാൻ കാരണം ആകും.
പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ, ഇതിൻ്റെ ഫലം കൂടുതലുമാകും
ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ 74% ൽ നിന്ന് 100% ആയി ഉയർത്തുന്നത് പ്രശംസനീയമാണ്, ഇത് വിദേശ മൂലധനത്തെ ആകർഷിക്കുകയും ആ രംഗത്ത് കൂടുതൽ മത്സരം വർദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ, ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള പണമയയ്ക്കാനുള്ള ടിസിഎസ് ഇളവ് പരിധി 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്താനുള്ള തീരുമാനം വിദേശത്തേക്ക് പണം അയയ്ക്കുന്ന വ്യക്തികൾക്ക്, പ്രത്യേകിച്ച് യാത്രയ്ക്കും നിക്ഷേപ ആവശ്യങ്ങൾക്കും ആശ്വാസം നൽകും. ......
ദോഹ. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലുള്ള അപെക്സ് ബോഡി യിലേക്കുള്ള അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിൽ നേരത്തെ ഉണ്ടായിരുന്ന പ്രസിഡന്റ് മാർ തന്നെ വീണ്ടും നല്ല ഭൂരിപക്ഷ ത്തിൽ വിജയിച്ചു
മൊത്തം പോള്‍ചെയ്ത വോട്ടുകളില്‍ 64% വോട്ട് നേടിയാണ് ( 1222 വോട്ടുകള്‍ )ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടായി എപി മണി കണ്ഠന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ......
ദോഹ :ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കായിക മത്സരങ്ങൾ ക്രിക്കറ്റ് ടൂർണമെന്റോടെ നാളെ തുടക്കമാവും ജനുവരി 31 ഫെബ്രുവരി 1 നുമാണ് മത്സരം നടക്കുക . ഒമ്പത് ജില്ലാ ഏരിയ ഘടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . ......
ഖത്തർ ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള അപ്പെക്സ് ബോഡികളുടെ ഭരണസമിതികളിലേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ നടക്കുന്നു. മൂന്ന് അപ്പെക്സ് ബോഡികളിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏഴ് പേരാണ് മത്സര രംഗത്തുള്ളത്.മുൻവർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ......